ഐ.വി.ശശിയ്ക്ക് ആദരാഞ്ജലിയുമായി ആരാധകര്‍: സംസ്കാരം വ്യാഴാഴ്ച ചെന്നൈയില്‍
അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരാധകരും സിനിമാലോകവും. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു.
ചെന്നൈ: അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരാധകരും സിനിമാലോകവും. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ വടപളനിയിലെ വീട്ടിലെത്തിച്ചു.
പ്രിയസംവിധായകന് യാത്രാമൊഴികളേകാന്‍ നിരവധി പേരാണ് ചെന്നൈയിലെ വീട്ടില്‍ എത്തുന്നത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെന്നൈയിൽ നടക്കും.
1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായി സിനിമയിലെത്തിയ ഐ.വി ശശി 1975ല്‍ ഉത്സവം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ചിത്രത്തോടെ വിലയേറിയ സംവിധായകനായി ഐ.വി ശശി. മലയാളത്തില്‍ 'എ സര്‍ട്ടിഫിക്കറ്റ്' ലഭിച്ച ആദ്യ ചിത്രമായിരുന്നു അവളുടെ രാവുകള്‍.
മലയാളം, ഹിന്ദി, തമിഴ് എന്നീ മൂന്ന് ഭാഷകളിലായി നൂറ്റിയന്‍പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍, ജെ.സി.ഡാനിയേല്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഐ.വി ശശിയുടെ ചലച്ചിത്ര സപര്യയ്ക്ക് ലഭിച്ചു.