ഇടുക്കി: കേരളത്തില്‍ കർഷക ആത്മഹത്യകൾ തുടർക്കഥയാവുമ്പോഴും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ആരംഭിക്കുന്ന ഉപവാസസമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്യുക.


മഹാപ്രളയത്തിന് ശേഷം കാർഷികമേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നും ഇതിനാലാണ് കർഷക ആത്മഹത്യകൾ ഉണ്ടായതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 


മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്.