തിരുവനന്തപുരം: തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ചൊവ്വരയിൽ അച്ഛനും മകനും മരിച്ചു.ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (60) റെജിൻ (30) എന്നിവരാണ് മരിച്ചത്.വീടിൻറെ മട്ടുപ്പാവിൽ നിന്ന് ഇരുമ്പ് തൊട്ട കൊണ്ട് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പുക്കുട്ടൻ തേങ്ങ  പറിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ സമീപത്തെ ഇലക്ട്രിക് ലൈനിൽ  പതിക്കുകയായിരുന്നു. വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു മകനും അപകടം സംഭവിച്ചത് .വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.


Also Read: Housewife murder case: വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനേയും മകനേയും പോലീസ് ചോദ്യം ചെയ്യുന്നു


അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങൾ എടുത്തത്. നിരവധി പേരാണ് ഇത്തരത്തിൽ ഇരുമ്പ് തോട്ടി ഉപയോഗിച്ച് അപകടത്തിൽപ്പെടുന്നത്. നിരവധി തവണ കെഎസ്ഇബി അടക്കം ആളുകൾക്ക് വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.