കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും പെൺമക്കളും മരിച്ചനിലയിൽ. പയ്യോളി അയനിക്കാടിൽ ആണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മക്കളെ വീടിനകത്തും സുമേഷിനെ ട്രെയിന്‍ തട്ടി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്‌. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നി​​ഗമനം.


ALSO READ: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു; സംഭവം വയനാട്ടിൽ


വ്യാഴാഴ്ച രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് ട്രാക്കിൽ യുവാവിന്റെ മൃതദേഹം കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് സ്ഥിരീകരിച്ചു.


ഇതിന് പിന്നാലെ സുമേഷിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.