കൊല്ലം: മദ്രാസ് ഐഐടി (IIT Madras) വിദ്യാർഥി ഫാത്തിമ ലത്തീഫ് (Fathima Latheef) മരിച്ച് ഇന്ന് 2 വർഷം തികയുന്നു. വർഷം രണ്ട് കഴിഞ്ഞിട്ടും ഫാത്തിമയുടെ മരണത്തിലുള്ള സിബിഐ അന്വേഷണം (CBI Enquiry) എങ്ങുമെത്താത്ത സ്ഥിതിയാണ്. തങ്ങളുടെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഇതിനായി തമിഴ്നാട് മുഖ്യമന്ത്രിയടക്കമുള്ളവരെ (Tamil Nadu CM) കാണാൻ തീരുമാനിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019 നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ ഫാത്തിമ(18)യെ ഹോസ്റ്റല്‍മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേൻൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനാലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. ഒന്നാംവര്‍ഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ.


Also Read: ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തും: അമിത് ഷാ


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കേരത്തിലെ ജനപ്രതിനിധികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് മൊഴിയെടുപ്പും തുടര്‍നടപടികളും നീണ്ടു പോയിരുന്നു. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങള്‍ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. 


Also Read: ഫാത്തിമയുടെ ആത്മഹത്യ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലം! 


മാസങ്ങൾക്ക് മുൻപ് കൊല്ലത്ത് എത്തി സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനായി സി.ബി.ഐ. ചെന്നൈ യൂണിറ്റിലെത്താന്‍ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കാന്‍ സഹായംതേടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ലത്തീഫ് കാണുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും കാണും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.