മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റേത് (Fathima Latheef) ആത്മഹത്യ (suicide) എന്ന് അന്വേഷണ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. DySP സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് സമർപ്പിച്ചത്. കേസിൽ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ ഹർജി നൽകി. ഇതിനെതിരെ ഫാത്തിമയുടെ പിതാവ് എം. അബ്ദുൽ ലത്തീഫ് കോടതിയെ സമീപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഐടിഎമ്മിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ ഫാത്തിമയെ 2019 നവംബർ 9ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണസമയത്ത് ഫാത്തിമയുടെ മൊബൈൽ ഫോണിൽ അധ്യാപകരിൽ ഒരാളുടെ പേരെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു. തന്നോട് പ്രത്യക്ഷത്തിൽ വിവേചനം കാണിച്ച മറ്റ് ചില ഫാക്കൽറ്റി അംഗങ്ങളുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.


Also Read: Fathima Latheef suicide; 2 വർഷമായിട്ടും അന്വേഷണ പുരോ​ഗതിയില്ല, സ്റ്റാലിനോട് സഹായംതേടാൻ കുടുംബം


അതേസമയം ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്ക് പങ്കില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കിയത്. പ​ഠി​ക്കാ​ന്‍ സ​മ​ര്‍​ഥ​യാ​യി​രു​ന്ന ഫാ​ത്തി​മ​യ്ക്ക് ഒ​രു വി​ഷ​യ​ത്തി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ക​ടു​ത്ത മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കി​. ഇ​താ​ണ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മായതെന്നായിരുന്നു ഐ​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.


Also Read: ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തും: അമിത് ഷാ


കേസന്വേഷണം വേഗത്തിലാക്കാണമെന്ന് അഭ്യർഥിച്ച് ഫാത്തിമയുടെ പിതാവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.