Kochi: ആവേശം നിറഞ്ഞ  ഉപതിരഞ്ഞെടുപ്പായിരുന്നു  തൃക്കാക്കര മണ്ഡലത്തില്‍ നടന്നത്.  മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഉമാ തോമസ്‌ ചരിത്ര വിജയം കരസ്ഥമാക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫിനെ 25,000 ല്‍ പരം വോട്ടുകള്‍ക്കാണ് ഉമാ തോമസ്‌ പരാജയപ്പെടുത്തിയത്. 


എന്നാല്‍, തിരഞ്ഞെടുപ്പിനും വിജയാഘോഷങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കോണ്‍ഗ്രസ്‌ സൈബര്‍ ടീമിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ്. ഡോ. ജോ ജോസഫ് നല്ലൊരു മനുഷ്യനാണെന്നും രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കോൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ കോൺഗ്രസ് സൈബർ ടീം വ്യക്തമാക്കുന്നു. 


ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചുമുള്ള ഈ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയ യില്‍ ഇതിനോടകം ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.   


Also Read:   Harbhajan Sreesanth Controversy: 'അത് സംഭവിക്കാൻ പാടില്ലായിരുന്നു', ശ്രീശാന്തിനെ അടിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഹർഭജൻ സിംഗ്


ഞങ്ങളുടെ ഭാഗത്തുനിന്ന് വിഷമം ഉണ്ടാക്കിയെങ്കില്‍ ഞങ്ങൾ ക്ഷമ ചോദിക്കുകയാണെന്നും അതാണ് കോൺഗ്രസ് പാർട്ടിയുടെ സംസ്കാരമെന്നും കോൺഗ്രസ് സൈബർ ടീം പറയുന്നു. കോൺഗ്രസ് സൈബർ ടീം ഒഫീഷ്യൽ തുടങ്ങിയ ഗ്രൂപ്പുകളിലും ഇതേ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.


കോൺഗ്രസ് സൈബർ ടീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം വായിക്കാം.


"ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം... കാരണം അദ്ദേഹത്തിന്‍റെ വാക്കുകളിൽ നാക്ക്‌ പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്.,.. താങ്കൾ നല്ലൊരു മനുഷ്യനാണ്... പച്ചയായ മനുഷ്യൻ.


രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കോൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ. അപമാന ഭാരത്താൽ തല കുനിച്ചല്ല, തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്‍റെ മാത്രമല്ല തോറ്റവന്‍റേത് കൂടിയാണ്.


നിങ്ങൾ നല്ലൊരു മനുഷ്യനാണ് നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട് ഡോ. ജോ ജോസഫ്. എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു, അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ"




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.