Trivandrum: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതി പ്രകാരം 13,759 കുടുംബങ്ങൾക്ക് സഹായമേകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഒാണം കണക്കിലെടുത്താണ് വകുപ്പിൻറെ നടപടി.


ALSO READ : Onam 2021: സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം, മാസ്കിട്ട് ഗ്രൂപ്പ് ഫോട്ടോ,അല്‍പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം- ആരോഗ്യവകുപ്പ്


അതേസമയം തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകും.


ALSO READ : പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു


കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപ വീതവുമാണ് ധനസഹായം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കെല്ലാം കരുതലേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ഓണ സഹായം നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.