കോഴിക്കോട്: ലോകകപ്പ് മത്സരങ്ങളുടെ ഫാൻ ഫൈറ്റുകളുടെയും ആരാധനകളുടെയും ഇടയിൽ ലോകകപ്പ് മത്സരങ്ങൾ എങ്ങിനെ കാണണം എന്ന് വിശ്വാസികളോടെ നിർദ്ദേശിച്ച് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കായികാഭ്യാസമെന്ന നിലയിൽ ഫുട്ബോൾ ഒരിക്കലും നിഷിദ്ധമായ കളിയല്ല, ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണമാവുന്നത് അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ് നബി ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും സമസ്തയുടെ പ്രസം​ഗക്കുറിപ്പിൽ  ചൂണ്ടിക്കാണിക്കുന്നു.


Also Read:  Haya Movie : പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഹയയില്‍ റോബോ ഫൈറ്റും, ആവേശത്തോടെ ആരാധകര്‍ 


അതേസമയം വിനോദങ്ങൾ പലതും അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം വിനോദമാവുകയും ചെയ്യുന്നതിനെതിരെയാണ്  ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നത്. നമസ്‌കാരം നിർവഹിക്കുന്നത് തടസ്സപ്പെടുത്തുന്ന വിധത്തിൽ ആയിരിക്കരുത് ഇത്തരം വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം എന്ന് ഖുറാനെ ഉദ്ധരിച്ച് സമസ്തയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.


അമിതമായ സ്വാധീനമോ ആവേശമോ ഒരു കാര്യത്തിലും  വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെ, ചെലവിടുന്ന സമയവും പണവും അവന്റെ ദൈവം നൽകിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലഹരിയായി തീരാൻ പാടില്ലെന്നും സമസ്തയുടെ കുറിപ്പിൽ പറയുന്നുണ്ട്.


ലഹരി എന്നാൽ മദ്യവും മയക്കുമരുന്നും മാത്രമല്ല വിനോദങ്ങളായി കാണുന്നവ പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു. അതേസമയം താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത. ഫുട്ബോൾ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. രാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.