തിരുവനന്തപുരം:  നഗരസഭയിൽ കൗണ്‍സിലര്‍മാര്‍ തമ്മിൽ വൻ സംഘർഷം.  സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ദേഹാസ്വാസ്ഥ്യം സംഭവിച്ച് 2  കൗൺസിലർമാരെ ആശുപത്രിയിലേക്ക് മാറ്റി. കരമന അജിത്തിനെയും ശരണ്യയെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ഇതിനിടയിൽ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആളുകളെ പിരിച്ചു വിടാൻ കണ്ണീർ വാതകവും പ്രയോഗിച്ചു. മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ചിലാണ് സംഘർഷം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യാ രാജേന്ദ്രൻ എഴുതിയെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് നഗരസഭയിൽ വിവാദങ്ങൾക്ക് തുടക്കമായത്. നഗരസഭ ആരോഗ്യവിഭാഗത്തിൽ ഒഴിവുണ്ടെന്നും മുൻഗണനാ ലിസ്റ്റിൽ പാർട്ടിക്കാരെ ആവശ്യമാണെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.


എന്നാൽ കത്തിനെ പറ്റി തനിക്കറിയില്ലെന്നും. ഇത് വ്യാജമാണെന്നുമായിരുന്നു മേയറുടെ പ്രതികരണം. വിഷയത്തിൽ പോലീസിനെ കാണാൻ ഒരുങ്ങുകയാണ് ആര്യ രാജേന്ദ്രൻ


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.