INL: ഐഎൻഎല്ലിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് രണ്ട് വിഭാഗം പ്രവർത്തകർ തമ്മിലടിച്ചത്
കൊച്ചി: സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് ഇടയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. യോഗം ചേർന്ന ഹോട്ടലിലേക്ക് കൂടുതൽ പൊലീസ് എത്തി. സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് യോഗം ചേർന്നത്.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് രണ്ട് വിഭാഗം പ്രവർത്തകർ തമ്മിലടിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടിയിൽ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങൾ വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യേറ്റത്തിലേക്ക് കാര്യങ്ങൾ പോകുകയുമായിരുന്നു.
യോഗത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. തുടർന്ന് യോഗം പിരിച്ചുവിട്ടതായി പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സമ്പൂർണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് യോഗം ചേർന്നത്. ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Updating....