പോലീസ് ജീപ്പിൻറെ ചില്ലടിച്ച് തകർത്ത് എസ്എഫ്ഐക്കാർ ; കസ്റ്റഡിയിൽ നിന്നിറക്കിയത് ഏരിയ സെക്രട്ടറി ബലം പ്രയോഗിച്ച്
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം നിധിനെയാണ് പാർട്ടിക്കാർ മോചിപ്പിച്ചത്. ഇതേത്തുടർന്ന് പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി
തൃശ്ശൂർ: ചാലക്കുടിയിൽ ഐടിഐ തിരഞ്ഞെടുപ്പിൽ നേടിയ വിജയം ആഘോഷിക്കുന്നതിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. ആക്രമണത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്ഐ നേതാവിനെ പ്രവർത്തകരുടെ എതിർപ്പിനിടെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇറക്കിക്കൊണ്ടു പോയി.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം നിധിനെയാണ് പാർട്ടിക്കാർ മോചിപ്പിച്ചത്. ഇതേത്തുടർന്ന് പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. "ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം നേടിയിരുന്നു. ഇതിനു പിന്നാലെ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ