Financial Help For Lottery Sellers: ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻറുമാർക്ക് ധനസഹായം
40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായവർക്കാണ് സഹായം.
Trivandrum: കോവിഡുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരായ ലോട്ടറി എജൻറുമാർക്ക് ധനസഹായം.2021ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായവർക്കാണ് സഹായം. 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകും.
അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ജൂലൈ 30നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ നൽകണം. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7152, 7153, 7156.
അതേസമയം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ പരിശീലന പരിപാടികൾക്കും അപേക്ഷ ക്ഷണിച്ചു. ജൂൺ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA