Fire Accident: ഇടപ്പള്ളിയിൽ വൻ തീപിടുത്തം; കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടുപേർക്ക് പരിക്ക്
Fire Accident: ഇടപ്പള്ളിയിലെ കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). ലോഡ്ജ് ആയി പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയുണ്ടായിരുന്നു.
കൊച്ചി: Fire Accident: ഇടപ്പള്ളിയിലെ കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). ലോഡ്ജ് ആയി പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയുണ്ടായിരുന്നു. ഇവിടെ നിന്നാണ് തീ പടർന്നത് എന്നാണ് നിഗമനം. ഷോർട്ട് സെർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് അഗ്നിശമന സേന (Fire Force) എത്തുകയും തീയണച്ച് കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തീപിടുത്തം തുടങ്ങി പെട്ടെന്നുതന്നെ അത് നാല് നിലകളിലേക്കും പടരുകയായിരുന്നു.
ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് കണ്ട് കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും കെഎസ്ഇബിയുടെ ഓഫീസിൽ വിവരം അറിയിക്കുകയും ചെയ്തു. വൈദ്യുതി ബന്ധം വിഛേദിക്കചതിനെ തുടർന്ന് നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഒപ്പം ഫയർഫോഴ്സും എത്തിയിരുന്നു.
തീ ഉയരുന്നത് കണ്ട് കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...