കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനവും പൂർണമായും കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING


വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച ശേഖരത്തിൽ നിന്ന്; പടക്കം വിൽക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് കളക്ടർ


വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരത്തിൽ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ്. പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ജയ്സൻ എന്നയാൾക്ക് ഉള്ളതെന്നും അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.


ചൂടാണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വരാപ്പുഴയിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസ് (50) ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.


അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോ മീറ്ററുകൾ വരെയെത്തി. സംഭവത്തിൽ കളക്ടർ തഹസിൽദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരം തേടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.