Fire Accident : പാറശ്ശാല കെഎസ്ആർടിസി ഡംപിങ് യാർഡിന് സമീപം തീ പിടുത്തം
കൊറോണ സമയത്ത് പല ഡിപ്പോകളിൽ നിന്നുള്ള 300 - ഓളം ബസുകൾ പാർക്ക് ചെയ്തിരുന്ന ഡംപിങ് യാർഡാണ് ഇത്.
പാറശ്ശാലയിലെ കെഎസ്ആർടിസി റീജിയണൽ വർക്ക്‌ഷോപ്പിനടുത്തുള്ള ഡംപിങ് യാർഡിന് സമീപം തീ പടർന്ന് പിടിച്ചു. പ്രദേശത്ത് പാറശ്ശാല ഫയർ ഫോഴ്സ് എത്തിയിട്ടുണ്ട്. നിലവിൽ സ്ഥതി നിയന്ത്രണ വിധേയമാണ് കൊറോണ സമയത്ത് പല ഡിപ്പോകളിൽ നിന്നുള്ള 300 - ഓളം ബസുകൾ പാർക്ക് ചെയ്തിരുന്ന ഡംപിങ് യാർഡാണ് ഇത്. തുടർന്ന് നിയന്ത്രണങ്ങൾ മാറിയ ശേഷം സർവീസ് നടത്താൻ കഴിയുന്ന ബസുകൾ പാറശ്ശാല ഡിപ്പോയിൽ പണി ചെയ്തു സർവീസ് നടത്താൻ പല ഡിപ്പോകളിലായി നൽകുകയും ചെയ്തിരുന്നു.
നിലവിൽ സർവീസ് നടത്താൻ കഴിയാത്ത 45 ഓളം ബസുകൾ ഈ ഡംപിങ് യാർഡിൽ ഉണ്ട്. കൂടാതെ വിവിധ കേസുകളിലായി റോഡ് ട്രാൻസ്‌പോർട് ഓഫീസർ പിടിച്ചെടുത്ത നൂറോളം വാഹനങ്ങളും ഈ ഡംപിങ് യാർഡിലാണ് നിലവിൽ പാർക്ക് ചെയ്തിട്ടുള്ളത്. ഇവിടെ യാതൊരു സുരക്ഷയും ഇല്ലാതെയാണ് വാഹനങ്ങൾ പാർക് ചെയ്തിരിക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ഡംപിങ് യാർഡിന് സമീപം തീ പടർന്നതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ അഗ്നി ശമന സേനയെ വിവരം അറിയിച്ചിരുന്നു. ഉടൻ തന്നെ പാറശ്ശാല അഗ്നി ശമന സേന പ്രദേശത്ത് എത്തുകയും. അഗ്നിശമന സേന പെട്ടെന്ന് തന്നെ പ്രദേശത്തെ തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഡംപിങ് യാർഡിൽ അടിയന്തിരമായി മുഴുവൻ സമയ സെക്യുരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് ഫയർഫേഴ്സ് ഉദ്യോഗസ്ഥർ കെ.എസ് ആർ ടി സിയെ അറിയിച്ചിട്ടുണ്ട്. പ്രദേശത്തു ഇഴജന്തുക്കളുടെ ശല്യവും, സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...