Fire: കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം; പാർക്കിംഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു
Kozhikode Fire at Jayalakshmi Building: ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കോഴിക്കോട്: കോഴിക്കോട് വൻ തീപിടിത്തം. ആനിഹാൾ റോഡിലെ ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുന്നു. തീപിടിത്തത്തിൽ പാർക്കിംഗ് ഏരിയയിലെ കാറുകൾ കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെ 12 യൂണിറ്റാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഓഫീസർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൻറെ മുകൾ നിലയിലാണ് തീപിടിച്ചത്. മറ്റിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...