കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മാവൂർ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മൂന്നു കടകളിലേക്കു തീപടർന്നു. ഒരു കട പൂർണമായും കത്തിനശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.ഈ കെട്ടിടത്തില്‍ മിക്കതും മൊബൈല്‍ കടകളാണ്. 
12 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായി. 


രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. നഗരത്തില്‍ ഈ മാസം നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.