തൃശൂർ: ചാലക്കുടിയിൽ ഡാൻസ് വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനം കത്തിനശിച്ചു. നഗരസഭ സൗത്ത് മുൻസിപ്പൽ ബസ് സ്റ്റാൻ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് ഡാൻസ് കളക്ഷനാണ് കത്തി നശിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു സംഭവം. 
 
സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻ്റിലെ ഡ്രൈവർമാരാണ് സ്ഥാപനത്തിൽ നിന്ന്‌ പുക ഉയരുന്നത് കാണുന്നത്. ഉടന്‍ ചാലക്കുടി ഫയർഫോഴ്സിനെ വിവരമറിയച്ചു. ഫയര്‍ഫോഴ്സെത്തി രണ്ട് മണിക്കൂറിലധികം സമയത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് തീ പൂർണ്ണമായി അണച്ചത്. യുവജനോത്സവങ്ങൾ, സ്കൂൾ വാർഷികങ്ങൾ, കൂടാതെ ഉത്സവക്കാലവുമായത്തിനാൽ പുതിയ ഒരുപാട് വസ്ത്ര ശേഖരം കടയില്‍ ഒരുക്കിയിരുന്നു. തീ പിടുത്തത്തില്‍ അവയെല്ലാം കത്തിനശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ്


മേലൂർ പുഷ്പഗിരി സ്വദേശി അഡ്വ.ജോർജ്ജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല. ചാലക്കുടിയിലെ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ സീനീയർ ഫയർ ഓഫീസർ ഷഫീഖ് അലി ഖാൻ, ഗ്രേഡ് സീനിയർ ഫയർ ഓഫീസർ എ.വി.രെജു, ഫയർ ഓഫീസർമാരായ രജീഷ്, മനു, രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ചാലക്കുടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.