കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി മുഴുവനും കത്തി നശിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പറഞ്ഞു. കോഴിക്കോട് എലത്തൂരില്‍ ഷാറൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ കോച്ചിന്റെ ഭാഗത്തേയ്ക്ക് ഒരാള്‍ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംസ്ഥാന - റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. എലത്തൂര്‍ തീവെപ്പ് കേസ് നിലവില്‍ എന്‍ ഐ എയാണ് അന്വേഷിക്കുന്നത്. 


ALSO READ: തിരുവനന്തപുരം വാമനപുരത്ത് 1.25 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി; 3 സ്ത്രീകളടക്കം 4 പേർക്കെതിരെ കേസ്


ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് രാത്രി ഒന്നരയോടെ കത്തിയത്. രാത്രി 11.45ഓടെ ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം ഒന്നരയോടെ ബോഗിയില്‍ നിന്ന് തീ ഉയരുന്നതാണ് കണ്ടത്. റെയില്‍വേ ജീവനക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. പുറമെ നിന്ന് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിന്റെ ഏറ്റവും പിന്നില്‍ നിന്ന് മൂന്നാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 


എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. അതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണ്. അഗ്നിശമന സേന യൂണിറ്റിന് സംഭവ സ്ഥലത്തേയ്ക്ക് എത്താന്‍ ബുദ്ധിമുട്ടായത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് മൂന്ന് അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ട്രെയിനിലെ മറ്റ് ബോഗികള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.