തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയിൽ തീപിടുത്തം. തേക്കട ജംഗ്ഷനിലെ നുജുമിൻ്റെ ഉടമസ്ഥതയിലുള്ള എൻ എസ് ഹാർഡ് വെയർ കടയിലാണ് തീ പിടുത്തമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്


ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് തീ പിടിത്തമുണ്ടായത്. നെടുമങ്ങാട്, വെഞ്ഞാറമൂട്, വിതുര, ചെങ്കൽ ചൂള എന്നീ നിലയങ്ങളിൽ നിന്നും പത്തോളം ഫയർ എഞ്ചിനുകൾ എത്തി മണിക്കൂറുകൾ കൊണ്ടാണ് തീ കെടുത്തിയത്. തീപിടുത്തത്തിൽ 40 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.


Also Read: ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത നേട്ടങ്ങൾ!


 


ഇതിനിടയിൽ കാട്ടാക്കട പൂജാസാധനം ലഭിക്കുന്ന കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂജ സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്.  


ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ പൂക്കടയും സമീപത്തെ കടയും കത്തിയിട്ടുണ്ട്. ആദ്യം നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിൽ ആളപായമൂന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിലായിരുന്നു തീപിടുത്തം ഉണ്ടായത്. രണ്ട് കോടിയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.