കോട്ടയം നീണ്ടൂരിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു; രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്ക്
രക്ഷാപ്രവർത്തനത്തിനിടെ ഫയർ എഞ്ചിന്റെ മുകളിൽ നിന്ന് വീണ് ആണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്കേറ്റത്
കോട്ടയം : നീണ്ടൂർ പ്രാവെട്ടത്ത് ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് മെയ് നാലിന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പുതിയ ബൈക്കുകളുമായി കോട്ടയത്തെ ബൈക്ക് ഷോറൂമിലേക്ക് പോകുന്നതിനിടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. കണ്ടെയ്‌നർ ലോറിക്കുള്ളിലാണ് തീ പടർന്നത്. കണ്ടൈനിലെ ഏതെങ്കിലും ബൈക്കിൽ നിന്നും ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പടർന്നാതാകുമെന്ന സൂചനയാണ് ലോറി ഡ്രൈവർ പറയുന്നത്.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് കോട്ടയം ഫയർഫോഴ്സ് യൂണിറ്റിലെ ഫയർ റസ്ക്യൂ ഓഫീസർ തിരുവനന്തപുരം സ്വദേശി അജിത്കുമാർ എസിന് പരിക്കേറ്റു. ഫയർഫോഴ്സ് യൂണിറ്റ് വാഹനത്തിന് മുകളിൽ നിന്നും വീണ് തലക്കും, തോളിനും പരിക്കേറ്റത്.
കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ട് നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ലോറി ഡ്രൈവർ വാഹനം നിർത്തിയത്. ഉടൻ തന്നെ കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും, പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ ബി.ആശാകുമാറും, സംഘവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പിന്നാലെ അഗ്നിരക്ഷാ സേനാ സംഘംഫയർ സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി തീ അണക്കൽ ആരംഭിച്ചു. ഇതിനിടെ നീണ്ടൂർ മുടക്കാലി ഭാഗത്ത് വച്ച് വൈദ്യുതി ലൈനിൽ തട്ടി ഷോർട്ടുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നുണ്ട്. ഇതിന് ശേഷം വാഹനം നീണ്ടൂർ റോഡിൽ വാകമുക്ക് ജംഗ്ഷനിൽ വച്ച് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
എം.സി റോഡിലൂടെ പോകേണ്ട കണ്ടൈനർ ലോറി വഴി തെറ്റി നീണ്ടൂർ റോഡ് വഴി വന്നതാണെന്നും ലോറി ഡ്രൈവർ പറയുന്നുണ്ട്. കോട്ടയം, പാലാ , കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...