തൃശൂർ: തൃശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടുത്തം. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിനജലത്തിനാണ് തീ പിടിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മലിന ജലത്തിൽ ഇന്ധനം കലർന്നിരുന്നതാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്. പമ്പിന് പുറത്ത്  മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തീ പടർന്നതോടെ  പമ്പ് ജീവനക്കാർ തീ അണ യ്ക്കാനുള്ള ശ്രമം  നടത്തി. ടാങ്കുകളിൽ നിന്നുള്ള വാൽവുകളും ഓഫ് ചെയ്തു. ഇത് വലിയ അപകടം ഒഴിവാക്കി. ഉടൻ  പോലീസും മൂന്ന് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.


ALSO READ: കുമളിയിൽ കാറിലുണ്ടായ തീപിടിത്തത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; അപകട കാരണം വ്യക്തമാകാൻ വിശദപരിശോധന


ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പമ്പിൽ നിന്നും പുറത്തേക്കൊഴുക്കിയ ഇന്ധനം കലർന്ന അഴുക്കുവെള്ളത്തിൽ തീ പടർന്നാണ് അപകടമുണ്ടായത്. തീപിടുത്തം മൂലം ഷൊർണൂർ സംസ്ഥാന പാതയിൽ  ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.