പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം അടുത്ത മാസം രണ്ടിന്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം അടുത്ത മാസം രണ്ടിന് ചേരും. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 24ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ അവതരിപ്പിക്കും. ജൂലൈ എട്ടിന് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.പുതിയ സാമാജികരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളായിരിക്കും ആദ്യദിവസം നടക്കുക. സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറയാവി വിജയന്‍ അറിയിച്ചു. ഇതിന് ശേഷം മൂന്നിനാകും സ്പീക്കര്‍ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം അടുത്ത മാസം രണ്ടിന് ചേരും. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 24ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ അവതരിപ്പിക്കും. ജൂലൈ എട്ടിന് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.പുതിയ സാമാജികരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളായിരിക്കും ആദ്യദിവസം നടക്കുക. സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറയാവി വിജയന്‍ അറിയിച്ചു. ഇതിന് ശേഷം മൂന്നിനാകും സ്പീക്കര്‍ തെരഞ്ഞെടുപ്പ്
സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു .പഞ്ചവത്സര പദ്ധതികൾ തിരിച്ചു കൊണ്ടുവരും. പ്ലാനിങ് ബോർഡ് നിലനിറുത്തും. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കും. 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് 150 കോടിയാക്കി ഉയര്‍ത്തും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കാന്‍ തീരുമാനിച്ചു. ഇത് ബജറ്റില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ഏത് മാര്‍ഗം വേണമെന്ന് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനമുണ്ടെന്ന് പരാതിയുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടിട്ടുണ്ട്. എല്ലാ വകുപ്പുകളും ഈ സമയപരിധിക്കുള്ളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. ചില വകുപ്പുകളിൽ പി.എസ്.സി പട്ടികയുണ്ടാകില്ല. ഇവിടങ്ങളിൽ എത്ര ഒഴിവുകളുണ്ടെന്ന് തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ പി.എസ്.സിയുമായി ചർച്ച ചെയ്യും.
യു.ഡി.എഫ് സര്‍ക്കാർ ജനുവരി ഒന്നിന് ശേഷം നിയമവിരുദ്ധമായി കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായും പിണറായി പറഞ്ഞു