Kite Victers Online Class:ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി, പുന: സംപ്രേക്ഷണം 18 വരെ
ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും
തിരുവനന്തപുരം: കുട്ടികൾക്കായുള്ള കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസിൻറെ ട്രയല്‍ ജൂണ്‍ 18 വരെ നീട്ടി. പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനസംപ്രേഷണമായിരിക്കും നാളെ മുതല്‍ 18 വരെ.
ALSO READ: VI ഉപഭോക്താക്കൾക്കായി അടിപൊളി പ്ലാൻ: 9, 11 രൂപയ്ക്ക് unlimited കോളിനൊപ്പം കൈനിറയെ ഡാറ്റയും
ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകള്‍ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ചെയ്യും.
ALSO READ: Jio യുടെ വിലകുറഞ്ഞ പ്ലാനുകളെ കുറിച്ച് അറിയു.., ഇതിലും കുറഞ്ഞ പ്ലാനുകൾ ഇനി സ്വപ്നത്തിൽ മാത്രം
സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ ആഴ്ച കലാകായികമാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. ക്ലാസുകളും സമയക്രമവും തുടര്‍ച്ചയായി www.firstbell.kitekerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.