മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു.  കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഇന്ന്  പുലർച്ചെ 4.15 നാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തത്.  ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളുമാണുണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Haj 2023: ഹജ്ജ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; വിശദവിവരങ്ങൾ അറിയാം


എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി. വി ഇബ്രാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ. പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ. പി അബ്ദു സലാം, സഫർ കയാൽ , പി.ടി അക്ബർ, എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


Also Read: Shash Rajayoga: ശനി കൃപയാൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ധനാഭിവ്യദ്ധി!


കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുണ്ടായിരുന്നത്. പുലർച്ചെ 4:25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവും. ഓരോ വിമാനത്തിലും 145 പേരാണ് യാത്ര ചെയ്യുന്നത്. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമാണുള്ളത്.


അമിത് ഷാ ഇന്ന് കൊച്ചിയിൽ; അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. 25 വർഷം പിന്നിടുന്ന അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ ഇന്ന് കൊച്ചിയിലെത്തുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മന്ത്രി വൈകിട്ട് നാലിന് അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനം ഇന്ന് അമിത് ഷാ നിർവഹിക്കും.


Also Read: Surya Favourite Zodiacs: സൂര്യ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, നിങ്ങളും ഉണ്ടോ?


ആഘോഷങ്ങളോടനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ ആരോഗ്യമന്ത്രി വീണാ ജോർജാണ് പ്രകാശനം ചെയ്യുന്നത്. വൃക്ക, കരൾ, മുട്ട് മാറ്റിവെയ്‌ക്കൽ, ഗൈനക്കോളജി എന്നീ ചികിത്സകൾ ഇത്തവണ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ മറ്റ് ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും.  ചടങ്ങ് നടക്കുന്നത് ആശുപത്രി പരിസരത്ത് ഒരുക്കിയിരിക്കുന്ന പതിനായിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന പന്തലിലാണ്.


അമൃത ആശുപത്രി 1998 മേയ് 17 നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  അടൽ ബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്തത്. 800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300 ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാ സംവിധാനങ്ങളുമുണ്ട്. 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 24 മണിക്കൂർ ടെലിമെഡിസിൻ സേവനം എന്നിവ അമൃത ആശുപത്രിയുടെ സ്പെഷ്യാലിറ്റിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.