ട്രാൻസ്‌ജൻഡർ സമൂഹത്തിന് ഏറെ പരിഗണന ഇന്ന് ലഭിക്കുന്നുണ്ട്. അവരും മനുഷ്യരാണെന്നും സഹജീവികളാണെന്നും മനസ്സിലാക്കാൻ ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കാലത്ത് അവഗണനയും പരിഹാസങ്ങളും കേൾക്കേണ്ടി വന്നവർ ഇന്ന് സമൂഹത്തിന്റെ പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് ആശംസകളും പരിഗണനയും കരസ്ഥമാക്കുന്നു. ഇപ്പോളിതാ മാനവിക സ്നേഹത്തിന്റെ മറ്റൊരു ഉദാഹരണം കൂടി മറനീക്കി പുറത്തുവരികയാണ് ട്രാൻസ്‌ജൻഡേഴ്‌സ് സമൂഹത്തിൽ നിന്ന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ ലെസ്ബിയൻ ജോഡിയായി മാറുകയാണ് മിസ് ട്രാൻസ് ഗ്ലോബൽ പട്ടം നേടി നാടിന് അഭിമാനമായ ശ്രുതി സിത്താരയും ദയ ഗായത്രിയും. ട്രാൻസ്‌ജൻഡർ സമൂഹത്തിൽ ചരിത്രത്തിന്റെ കൂടി ഭാഗമാവുകയാണ് ഈ ജോഡി. രണ്ട് വർഷമായി ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ടം പലവട്ടം പരസ്പരം പറയാതെ പറഞ്ഞിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം തണലായി മാറിയിട്ടുണ്ട്. അത് തന്നെയാവാം ഒന്നായി മാറാനുള്ള കാരണമായതും. പുതിയ തീരുമാനം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാണെന്നും ദയയും ശ്രുതിയും സീ മലയാളം ന്യൂസ്‌ നോട്‌ പറയുന്നു. 


വലിയൊരു പ്രണയ നഷ്ടത്തിൽ നിന്നും കരകയറി വന്ന തനിക്ക് കരുതലും തുണയുമായി നിന്നത് ശ്രുതി ആയിരുന്നുവെന്ന് ദയ പറയുന്നു. രണ്ട് വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു. ഇക്കാലയളവിലെ മറയില്ലാത്ത സ്നേഹമാണ് പ്രണയത്തിലേക്ക് എത്തിച്ചത്. കുറച്ചു ദിവസങ്ങളായി തങ്ങൾ ലിവിങ് ടുഗദറിലാണെന്നും വിവാഹത്തിന്റെ തീരുമാനങ്ങൾ ആയിട്ടില്ലെന്നും ശ്രുതിയുടെ കൈ ചേർത്തുപിടിച്ച് ദയ പറഞ്ഞു. ഒപ്പം ലോകത്തിലെ ബെസ്റ്റ് ട്രാൻസ് കപ്പിൾആകുകയാണ് ലക്ഷ്യമെന്ന് ദയ ഗായത്രി പറയുമ്പോൾ ഇരുവരുടെയും മുഖങ്ങളിൽ പ്രണയവും സന്തോഷവും നിറഞ്ഞ പുഞ്ചിരി.


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.