കൊച്ചി: സംസ്ഥാനത്തെ ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചു. ഇതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ വിദ്യാർത്ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ സർക്കാർ നഴ്സിങ് കോളേജുകളും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉൾപെടെ 17 നഴ്സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്ററിന്റെ ഫലമാണ് ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നത്. 


Also Read: Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല


 


പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങുമ്പോൾ സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും അതിന് അംഗീകാരം നൽകണം എന്നതാണ് വ്യവസ്ഥ. എന്നാൽ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അം​ഗീകാരം ലഭിക്കും മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകി. ഇതേ തുടർന്നാണ് പരീക്ഷാഫലം തടഞ്ഞത്. 


ഇനി മുന്നോട്ടുള്ള പഠനം എങ്ങനെയെന്ന പ്രതിസന്ധിയിലാണ് വിദ്യാര്‍ത്ഥികൾ. ഉയർന്ന മാർക്ക് വാങ്ങി നഴ്സിങ് പഠനത്തിന് ചേർന്ന് ഇപ്പോൾ പ്രതിസന്ധിയിലായതോടെ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കും സംസ്ഥാന-ദേശീയ നഴ്സിങ് കൗൺസിലുകൾക്കും വിദ്യാർത്ഥികൾ നിവേദനം നൽകിയിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.