ചരിത്രം കുറിക്കാൻ കേരളം; ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി ഇന്ന്
തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ റാലിയുടെ ഭാഗമാകും. ബിജെപിയുടെ സോഷ്യല്‍ മീഡിയാ ലിങ്കുകളിലൂടെയാണ് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളാകുക.
തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തിൽ ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി ഇന്ന്. കേരളത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മഹാ വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഡിജിറ്റലായി റാലി സംഘടിപ്പിക്കുന്നത്. ഈ റാലിയില്‍ ചുരുങ്ങിയത് ഇരുപത് ലക്ഷം ജനങ്ങള്‍ പങ്കാളിയാകുമെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ റാലിയുടെ ഭാഗമാകും. ബിജെപിയുടെ സോഷ്യല്‍ മീഡിയാ ലിങ്കുകളിലൂടെയാണ് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളാകുക.
കൊറോണ രോഗ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഡിജിറ്റലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ റാലിയുടെ ഭാഗമാകും. ഓണ്‍ലൈനില്‍ നടത്തുന്ന റാലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും ഡിജിറ്റലായിട്ടായിരുന്നു നടത്തിയത്.
കൊറോണ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ജനങ്ങളിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. സാമൂഹിക മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കുന്നത്. ഡല്‍ഹിയിലും തിരുവനന്തപുരത്തുമായാണ് വെര്‍ച്വല്‍ റാലിയുടെ പ്രധാന വേദികള്‍. പ്രചരണത്തിനായി ചെറു വീഡിയോകളും പോസ്റ്ററുകളും പ്രമുഖ വ്യക്തികളും കര്‍ഷകര്‍, വനവാസികള്‍ അങ്ങിനെ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊമോകള്‍ പ്രചരിപ്പിച്ചിരുന്നു.
വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുക. കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെ ബിജെപി കേരള പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വെര്‍ച്വല്‍ റാലിയില്‍ ജനലക്ഷങ്ങള്‍ പങ്കാളിയാകുക. 20,000ത്തിലധികം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലായി 50 ലക്ഷത്തോളം ആള്‍ക്കാരിലേക്ക് ഇതിന്റെ സന്ദേശം എത്തിച്ചു കഴിഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് ബിജെപി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കാളിയാകും.