കൊച്ചി: ഫോ‍ർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവത്തിൽ വെടിയുണ്ട വിദ​ഗ്ധ പരിശോധനയ്ക്ക് അയക്കും. ബോട്ടിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനാണ് പോലീസിന്റെ ശ്രമം.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടം നടന്ന സമയത്ത് നേവി ഉദ്യോ​ഗസ്ഥർ ഫയറിങ് പരിശീലനം നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ നി​ഗമനം. പരിശീലനം നടത്തുന്നതിനിടെ ഉന്നംതെറ്റി വന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ കൊണ്ടതെന്നുമാണ് പോലീസിന്റെ നി​ഗമനം. എന്നാൽ വെടിയുണ്ട നേവിയുടേതല്ലെന്നാണ് നാവികസേന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് നാവിക സേന ഉദ്യോ​ഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.


ALSO READ: കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു


നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ വലത് കാതിലാണ് വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയായ അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്.


ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടക്കാറുണ്ട്. പരിശീലനം നടക്കുന്ന സമയങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ അത്തരത്തിൽ അറിയിപ്പൊന്നും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.