തിരുവനന്തപുരം: തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തങ്ങളുടെകടൽ നശിക്കുന്നു എന്നും ജീവിതോപാധികൾ വഴിമുട്ടുന്നു ആരോപിച്ചാണ് ലാറ്റിൻ കത്തോലിക്കയുടെ നേതൃത്വത്തിൽ തുറമുഖത്തേക്ക് സമരവുമായി എത്തിയത്. പള്ളികളിൽ കരിങ്കൊടി ഉയർത്തിയും, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞുമാണ് സമരക്കാർ രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്ന താണ് സമരക്കാരുടെ പ്രധാന ആവശ്യം. തുറമുഖത്തിനു മുന്നിലെ കവാടത്തിലാണ് സമരക്കാർ ഒത്തുകൂടിയിരിക്കുന്നത്. വിഴിഞ്ഞം, മുക്കോല  , തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളാണ് മുദ്രാവാക്യങ്ങളുമായി സമര രംഗത്തെത്തിയിരിക്കുന്നത്.

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന


സ്ത്രീകൾ, കുട്ടികൾ, വൈദികർ തുടങ്ങിയവർ രംഗത്തുണ്ട്. തുറമുഖത്തിന് സമീപത്ത് പ്രത്യേക പന്തൽ ഒരുക്കിയാണ് സമരം ആരംഭിച്ചത്. ഇത് വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുന്നതിന്‍റെ സൂചന കൂടിയാണിത്. സെക്രട്ടറിയേറ്റിലേക്കുള്ള മത്സ്യത്തൊഴിലാളികളുടെ മാർച്ചിനു പുറമേ നിരവധി നിവേദനങ്ങളും പരാതികളുമായി സർക്കാരിന്റെ അടുത്തെത്തിയിട്ടുണ്ട്. 


പരാതികളോട് സർക്കാർ മുഖം തിരിച്ചതിന്റെ ഫലമാണ് ഈ സമരത്തിന്‍റെ കാരണമെന്നും, രാപ്പകൽ സമരമായാണ് ഇന്ന് നടത്താൻ പോകുന്നതെന്നും സമരക്കാർ വ്യക്തമാക്കി. ഓരോ ദിവസം ഓരോ രൂപതകളുടെ നേതൃത്വത്തിൽ ആയിരിക്കും സമരത്തിന് നേതൃത്വം നൽകുക. 

Read Also: Jammu and Kashmir: ജമ്മു കശ്മീരിൽ തുടർച്ചയായി രണ്ട് ​ഗ്രനേഡ് ആക്രമണങ്ങൾ; ഒരു പോലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു


എന്നാൽ ആറംഗ മന്ത്രിമാർ കൂടിയ അടിയന്തരയോഗം സമരത്തിൻറെ പശ്ചാത്തലത്തിൽ നടന്നു. വലിയതുറയിൽ ഉൾപ്പെടെ വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടി സ്ഥലം കണ്ടെത്താൻ മന്ത്രിസഭ ഉപസമിതി ചർച്ച ചെയ്തു. ഇതിലേക്കായി വനംവകുപ്പിന്റെ 16 ഏക്കർ സ്ഥലമായിരിക്കും കണ്ടെത്തുക. തീരുമാനം വരും ആഴ്ചകളിൽ അറിയാൻ കഴിയും.


മത്സ്യതൊഴികളുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർവമായ നിലപാടാണുള്ളതെന്നും വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി ആന്‍റണിരാജു പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്കകൾ പരിഹരിക്കാൻ കൂട്ടായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. 

Read Also: "സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും"; ബിജെപിയെ പഴിക്കാതെ പാലക്കാട് ഷാജഹാൻ കൊലപാതകത്തിൽ മുഖ്യമന്ത്രി


അതേസമയം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം നയിച്ചത് പുറത്തുനിന്ന് വന്നവരാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിൽ പറഞ്ഞു. പല ഘട്ടങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും കടലിനോട് ചേർന്നുള്ള പ്രദേശത്ത് തന്നെ തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.