തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം. ശക്തമായ തിരയിൽപ്പെട്ട് മത്സ്യതൊഴിലാളി കടലിൽ വീണു. കടലിൽ വീണ ചിറയിൻകീഴ് സ്വദേശി ഷിബുവിനെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. മുഖത്തും കാലിനും പരിക്കേറ്റ ഷിബുവിനെ ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ അപകടമാണ് മുതലപ്പൊഴിയിലുണ്ടാകുന്നത്. ആഴ്ചകൾക്ക് മുമ്പ് നടന്ന അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. നിരന്തരം അപകടമേഖലയായ മുതലപ്പൊഴിയിൽ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളിൽ നടന്നത്.


അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ട് കാലങ്ങളേറെയായിട്ടും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന ആക്ഷേപം. മാത്രമല്ല, മുതലപ്പൊഴി വഴി മത്സ്യബന്ധനത്തിന് പോകാൻ നിരവധി മത്സ്യത്തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലേക്ക് കിലോമീറ്ററുകൾ താണ്ടി വള്ളങ്ങളും ബോട്ടുകളും എത്തിച്ച് മത്സ്യബന്ധനത്തിന് പോകാനും പലരും ശ്രമിക്കുന്നുണ്ട്.


ALSO READ: മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും, മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ


സ്വന്തം നാട്ടിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കൂടിയാണ് മത്സ്യത്തൊഴിലാളികളുടെ ഈ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ ആവശ്യങ്ങൾ പലതവണ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടും കാര്യങ്ങളൊട്ടും ആശാവഹമല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വൈകാതെ തന്നെ മത്സ്യത്തൊഴിലാളികളുടെ യോഗം ചേർന്ന് കൂടുതൽ പ്രതിഷേധ പരിപാടികളിലേക്ക് ഇവർ കടന്നേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.


അതിനിടെ, കാലവർഷം കഴിയുന്നതുവരെയെങ്കിലും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുതലപ്പൊഴി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള സർക്കാരിന് ശുപാർശ നൽകിയിരുന്നു. മത്സ്യത്തൊഴിലാളികളുമായി മന്ത്രിതല സംഘം നടത്തുന്ന ചർച്ചയ്ക്കുശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.