മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് പുലർച്ച് ഏകദേശം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ട് ഒളിച്ചു പോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുവനടിയിൽ നിന്നും 27 ലക്ഷം തട്ടിയെടുത്ത ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ


ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇനിയും രണ്ട് പേരെ കണ്ടെത്താനുണ്ട്. സുശീല, അനുശ്രീ എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്.  ഇവർക്കായി സ്‌കൂബാ ടീമടക്കം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.  അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെനാണ് സംശയം.  


Also Read: തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


എന്നാൽ ക്ഷേത്രത്തിൽ പുലർച്ചെ ആറ് മണിക്ക് ശേഷം മാത്രമാണ് ചടങ്ങുകൾ ആരംഭിക്കുക.  അതുകൊണ്ടുതന്നെ അഞ്ചംഗ കുടുംബത്തിന്റേത് ആത്മഹത്യാ ശ്രമമാണോയെന്ന സംശയവും ഉയരുന്നുണ്ട്.


തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി


കനത്ത മഴയിൽ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ  അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.  മരിച്ചത് ഐആർഇയുടെ എസ്‌കവേറ്റർ  ജീവനക്കാരനായ രാജ്‌കുമാറാണ്. ഇയാൾ ബീഹാർ സ്വദേശിയാണ്. രാജ്‌കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്താണ്  കണ്ടെത്തിയത്.അപകടം നടന്നത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ്.  പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്നലെ കാണാതായ രാജ് കുമാറിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


Also Read:


അതിനിടെ മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിയിടാൻ എത്തിയ കുടുംബമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ പുലർച്ചെ മൂന്ന് മണിക്ക് ഒഴുക്കിൽപെട്ടു. രണ്ട് കുട്ടികൾ ആദ്യം തന്നെ രക്ഷപ്പെട്ടു. മറ്റൊരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ വള്ളിയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. രണ്ട് പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടങ്ങി. ഇന്നലെ കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സികെ ഹുസൈൻ കുട്ടിക്കായി രാവിലെ മുതൽ തെരച്ചിൽ തുടരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.