Flight Time Changes Today| കാലാവസ്ഥാ പ്രശ്നം, ഇൗ വിമാനങ്ങളുടെ സമയത്തിൽ മാറ്റമുണ്ട്
എല്ലാ യാത്രക്കാരും അതാത് വിമാനങ്ങളിൽ തന്നെ ഇരിക്കുകയാണ്.
തിരുവനന്തപുരം: മൂടൽ മഞ്ഞും മോശം കാലാവസ്ഥയും മൂലം കണ്ണൂർ,മംഗലാപുരം എയർപോർട്ടുകളിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. പകരം വിമാനങ്ങൾ നെടുമ്പാശ്ശേരിയിലാണ് ഇറക്കിയത്. ദുബായ്-കണ്ണൂർ എയർ ഇന്ത്യ, ദുബായ്-മംഗലാപുരം എയർ ഇന്ത്യ എക്സ്പ്രസ്സുമാണ് വഴിതിരിച്ചുവിട്ട വിമാനങ്ങൾ.
അതേസമയം എല്ലാ യാത്രക്കാരും അതാത് വിമാനങ്ങളിൽ തന്നെ ഇരിക്കുകയാണ്. മൂടൽ മഞ്ഞ് മാറി കാലാവസ്ഥ അനുകൂലമായാൽ ഫ്ലൈറ്റുകൾ വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. എന്നാൽ എയർ ഇന്ത്യ ഇതിൽ വ്യക്തത വരുത്തിയിട്ടില്ല. അന്തരീഷം അനുകൂലമായാൽ ലാൻറിങ്ങിന് തടസ്സമുണ്ടാവില്ലെന്നാണ് സൂചന.
ALSO READ: School reopening guidelines: സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഇന്ന് പുലർച്ചെ മുതലുണ്ടായ കനത്ത മഞ്ഞാണ് വിമാനങ്ങളുടെ വൈകലിന് കാരണം. അതേസമയം കരിപ്പൂർ വിമാനത്താവളത്തിലും മഞ്ഞ് യാത്രക്കാർക്ക് തടസമായി ഇത് മൂലം. എയർ ഇന്ത്യയുടെ ഒരു വിമാനം പുറപ്പെടാൻ വൈകുകയാണ്.
ALSO READ: Diesel Price Hike| കൊച്ചിയിൽ ലിറ്ററിന് 93 രൂപ, 20 ദിവസത്തിന് ശേഷം ഡീസൽ വിലയിൽ വർധന
കരിപ്പൂരിൽ നിന്നും ഇന്ന് മൂന്നരയ്ക്ക് ദുബായിലേക്ക് പോകേണ്ട വിമാനമാണ് മഞ്ഞിൽപ്പെട്ട് ടേക്ക് ഒാഫിന് പറ്റാതെ കിടക്കുന്നത് യാത്രക്കാരായി വിമാനത്തിനുള്ളിലെ 186 പേരും വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കുകയാണ്. ആരും ഇത് വരെ സ്ഥലത്ത് എത്തിയില്ലെന്ന് അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...