Kuzhi mandi Food Poison | കുഴിമന്തി കഴിച്ചവർക്ക് വയറിളക്കവും ഛര്‍ദ്ദിയും, ഭക്ഷ്യ വിഷബാധ?
Food Poison in Kochi: ചൊവ്വാഴ്ച രാത്രി മന്തി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. എല്ലാവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്
കൊച്ചി: കുഴമന്തി കഴിച്ചതിനെ തുടർന്ന് കളമശ്ശേരിയിൽ ആളുകൾ ശാരീരിക ബുദ്ധിമുട്ടെന്ന് പരാതി. പത്ത് പേരെയാണ് ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആളുകളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി മന്തി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. എല്ലാവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പാതിരാ കോഴി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് വന്നതോടെയാണ് അധികൃതര്‍ ഭക്ഷ്യവിഷബാധ സംശയിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.