കാൽപ്പന്ത് ശരീരമാകെ ഓടി നടക്കുന്ന ഇന്ദ്രജാലം; ഇത് ഫ്രീസ്റ്റൈൽ ഫുട്ബോൾ
ചാലിയാറിന് കുറുകെയുള്ള കുനിയില്‍ പെരുക്കടവ് പാലത്തില്‍ വെച്ചാണ് പന്തു കൊണ്ടുള്ള പ്രധാന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. പാലത്തിന്റെ മധ്യഭാഗത്തെകൈവരിയില്‍ ഇരുന്ന് പുഴയിലേക്ക് കാല്‍ നീട്ടി എത്ര ജഗിള്‍ വേണമെങ്കിലും റിസ്വാന്‍ ചെയ്യും. ഇതില്‍ ഒന്നും അഭ്യാസപ്രകടനങ്ങള്‍ തീരുന്നില്ല. ശരീരത്തിലെ ഏത് ഭാഗം ഉപയോഗിച്ചും വിവിധതരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ റിസ്വാന് ചെയ്യാനാകും.
മലപ്പുറം: വിദേശ രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലൂടെ ശ്രദ്ധ നേടുകയാണ് മലപ്പുറം മാങ്കടവ് സ്വദേശിയായ മുഹമ്മദ് റിസ്വാന്‍. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലൂടെ അഭ്യാസപ്രകടനങ്ങൾ കാണിച്ചാണ് റിസ്വാൻ നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിക്കുന്നത്.
റിസ്വന്‍ ഫുട്ബാള്‍ കൊണ്ട് ഫ്രീസ്‌റ്റൈല്‍ ചെയുന്നത് ആരെയും ഒന്ന് വിസ്മയിപ്പിക്കും. മനോഹരമായാണ് ഈ യുവാവ് പന്തുകൊണ്ട് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. സാധാരണ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള അഭ്യാസങ്ങൾ റിസ്വന്‍ പന്തുകൊണ്ട് ചെയ്യും. ഫുട്‌ബോള്‍ കൈകൊണ്ടു മാത്രമല്ല മൊബൈലില്‍ വെച്ചും കറക്കും.
ചാലിയാറിന് കുറുകെയുള്ള കുനിയില്‍ പെരുക്കടവ് പാലത്തില്‍ വെച്ചാണ് പന്തു കൊണ്ടുള്ള പ്രധാന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. പാലത്തിന്റെ മധ്യഭാഗത്തെകൈവരിയില്‍ ഇരുന്ന് പുഴയിലേക്ക് കാല്‍ നീട്ടി എത്ര ജഗിള്‍ വേണമെങ്കിലും റിസ്വാന്‍ ചെയ്യും. ഇതില്‍ ഒന്നും അഭ്യാസപ്രകടനങ്ങള്‍ തീരുന്നില്ല. ശരീരത്തിലെ ഏത് ഭാഗം ഉപയോഗിച്ചും വിവിധതരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ റിസ്വാന് ചെയ്യാനാകും.
വിദേശ താരങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ട് അനുകരിച്ചാണ് ഇതെല്ലാം പഠിച്ചെടുത്തത് എന്ന് റിസ് വാന്‍ പറയുന്നു. ഫ്രീസ്‌റ്റൈല്‍ പുറമെ ഒരു ചെറിയ ഫുട്ബാള്‍ തരാം കൂടിയാണ് റിസ്വാന്‍. പ്രാദേശിക തലത്തില്‍ നിരവധി ടീമുകള്‍ക്കും ബൂട്ട് കെട്ടിട്ടുണ്ട്.
Read Also: Moral Policing: വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ
അതേസമയം റിസ്വാന്റെ പന്തു കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. നിലവില്‍ തെരട്ടമ്മല്‍ മജ്മഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...