സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടിസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച 69കാരി ചികിത്സയ്ക്കിടെ മരിച്ചു
69-year-old woman who tried to commit suicide died during treatment: വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു.
തൃശൂർ: സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച 69കാരി ചികിത്സയ്ക്കിടെ മരിച്ചു. കുടുംബത്തിലെ മൂന്നു പേരായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതിൽ ഒരാളാണ് ഇപ്പോൾ മരിച്ചത്. തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തങ്കമണി, മകൾ ഭാഗ്യലക്ഷ്മി (46), ചെറുമകൻ അതുൽ കൃഷ്ണ (10) എന്നിവരെ അവശ നിലയിൽ കണ്ടെത്തിയത്.
വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാതിക്കുടം മച്ചിങ്ങൽ ശ്രീവത്സനാണ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ്. ഇയാളാണ് ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.
ALSO READ: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
2019ലാണ് കുടുംബം കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പയെടുത്തത്. ജന്മനാ അസുഖബാധിതനായ അതുൽകൃഷ്ണയുടെ ചികിത്സയ്ക്കു വൻതുക വേണമായിരുന്നു. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...