Sexual Assault: ട്രെയിനിൽ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ കോട്ടയത്ത് അറസ്റ്റിൽ
Foreign woman sexually assaulted: കോട്ടയം റെയിൽവേ പോലീസാണ് പ്രതിയെ പിടികൂടിയത്. പുനെ-കന്യാകുമാരി എക്സ്പ്രസിലാണ് സംഭവമുണ്ടായത്.
കോട്ടയം: വിദേശവനിതയോട് ട്രെയിനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി ഇന്ദ്രപാൽ സിംഗ് (40) ആണ് അറസ്റ്റിലായത്. കോട്ടയം റെയിൽവേ പോലീസാണ് പ്രതിയെ പിടികൂടിയത്. പുനെ-കന്യാകുമാരി എക്സ്പ്രസിലാണ് സംഭവമുണ്ടായത്.
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദേശവനിതയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ പാൻട്രി ജീവനക്കാരനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തൃശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം
തൃശൂർ: തൃശൂർ രവർമപുരത്തെ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയത്. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ യുവതി അക്കാദമി ഡയറക്ടർക്ക് പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ നൽകിയ പരാതിയെ സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. യുവതിയിൽ നിന്നും മൊഴിയെടുത്തു. പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.