Dengue fever: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ച നിലയിൽ; മരിച്ചത് കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി എത്തിയ അയർലൻഡ് പൗരൻ
Dengue Fever Kochi: ഫോർട്ടി കൊച്ചിയിലെ ഹോം സ്റ്റേയിലാണ് വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് കൊച്ചിയിൽ വിദേശി മരിച്ച നിലയിൽ. വിനോദസഞ്ചാരത്തിനായി എത്തിയ അയർലൻഡ് പൗരൻ ഹോളവെൻകോയെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോർട്ടി കൊച്ചിയിലെ ഹോം സ്റ്റേയിലാണ് വിദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി പത്ത് ദിവസം മുൻപാണ് ഇയാൾ എത്തിയത്. ശനിയാഴ്ച ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൃതദേഹം നിലവിൽ മോർച്ചറിയിലേക്ക് മാറ്റി. ഹോളവെൻകോയുടെ മൃതദേഹം അയർലണ്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിക്കുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ: അങ്കണവാടിയിൽ വീണ് മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; ബാലാവകാശകമ്മിഷൻ കേസെടുത്തു
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
നാല് മുതൽ പത്ത് ദിവസം വരെയാണ് ഡെങ്കി വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ്. അതിന് ശേഷം എപ്പോൾ വേണമെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യാം. പ്രായം, നിലവിലെ മെഡിക്കൽ അവസ്ഥകൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഡെങ്കിപ്പനിയുടെ ചില പ്രാരംഭ ലക്ഷണങ്ങൾ കടുത്ത പനി, പേശി വേദന, ക്ഷീണം, ബലഹീനത, അസ്ഥികൾക്കും സന്ധികൾക്കും വേദന, വയറുവേദന, ചർമ്മത്തിൽ തിണർപ്പ്, കണ്ണിലെ ചുവപ്പ്, ഛർദ്ദിയും തലകറക്കവും എന്നിവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.