Forest Act Amendmentis: വനനിയമ ഭേദഗതി; എതിർപ്പുയർന്ന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ വനംവകുപ്പ്
Forest Act Amendmentis: ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങൾ വരുത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങുന്നത്.
എതിർപ്പ് ഉയർന്ന വ്യവസ്ഥകളിലെ തിരുത്തലുകളാണ് പരിഗണനയിലുള്ളത്. ഭേദഗതിയിന്മേൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. അതിന് ശേഷമായിരിക്കും മാറ്റങ്ങൾ വരുത്തുകയെന്ന് വനംവകുപ്പ് അറിയിച്ചു.
കരട് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷവും സഭ നേതൃത്വവും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജോസ് കെ മാണി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിയോജിപ്പ് അറിയിച്ചു. അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചാനാനിയിൽ വിമർശിച്ചു.
നവംബര്‍ ഒന്നിനാണ് വനനിയമ ഭേദഗതി സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം വന്നത്. തുടർന്ന് ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കി. അടുത്തമാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
Read Also: ആരോഗ്യ നില മോശമായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ
വനം വകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയോ അവരെ അതിക്രമിക്കുകയോ ചെയ്യുകയാണെങ്കിൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ. ഇത് പ്രതിഷേധ സമരങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും വിമർശനം ഉയർന്നു.
വന്യ ജീവി ആക്രമണങ്ങളിൽ പലപ്പോഴും ജനരോഷം രൂക്ഷമാകാറുണ്ട്. എന്നാൽ പുതിയ ഭേദഗതി വന്നാൽ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള ആരെയും കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പേരുപറഞ്ഞ് അറസ്റ്റു ചെയ്യാൻ സാധിക്കും.വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നല്‍കുന്നു.
വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്കാല്‍ 1000 രൂപ വരെയായിരുന്നു നിലവിലെ പിഴ. എന്നാൽ പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും പിഴ ഈടാക്കാൻ വനപാലകർക്കാകും.
അതേസമയം നിയമഭേദഗതിയിൽ വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വനത്തിലെ ജണ്ടകൾ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് പൊളളും. കർഷകർ ജണ്ട പൊളിക്കാൻ പോകില്ലെല്ലോ എന്ന് ചോദിച്ച വനംമന്ത്രി നിയമഭേദഗതി കയ്യേറ്റക്കാരെയാണ് ബാധിക്കുകയെന്നും ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.