പാലക്കാട്: പാലക്കാട് ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പി.ടി സെവൻ കാഴ്ച ശക്തി വീണ്ടെടുക്കുന്നതായി പരിശോധന റിപ്പോർട്ട്. തൃശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം പി.ടി സെവനെ പരിശോധിച്ചിരുന്നു. ഈ വിശദമായ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിൽ ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

2019 മുതൽ പാലക്കാട്ടെ ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ വൻ നാശനഷ്ടമാണ് പി.ടി സെവൻ ഉണ്ടാക്കിയത്. മാങ്ങയും ചക്കയുമാണ് കാട്ടുകൊമ്പന്റെ ഇഷ്ടവിഭവങ്ങൾ. വിളയുന്ന നെല്ലിന്റെയും പൈനാപ്പിളിന്റെയും മണം പിടിച്ച് കിലോമീറ്ററുകളോളം ഏകനായി സഞ്ചരിച്ച് ജനവാസന മേഖലയിലേക്ക് എത്തും. ഭക്ഷണം തേടിയുള്ള യാത്രയ്ക്കിടെ മുന്നിൽ കാണുന്നതെല്ലാം തകർക്കും. ജനവാസ മേഖലയിലിറങ്ങി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്നാണ് വനംവകുപ്പ് പിടികൂടി സംരക്ഷണയിലാക്കിയത്.


ALSO READ: PT 7: പിടി 7 ആനയ്ക്ക് കാഴ്ചയില്ല; പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച നഷ്ടമായതെന്ന് ഹൈക്കോടതി സമിതി


2019 മുതൽ പി.ടി സെവൻ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും എത്താറുണ്ടെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനിടെ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നവണ്ണം അക്രമകാരിയായി മാറിയിരുന്നു. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ ധോണി സ്വദേശിയെ പി.ടി സെവൻ ചവിട്ടിക്കൊന്നതോടെ കാട്ടാനയെ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ പ്രതിഷേധിച്ചു. ഒടുവിൽ 2023 ജനുവരി 22ന് രാവിലെ 7.10ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും ചേർന്ന് പിടി സെവനെ മയക്കുവെടി വച്ച് പിടികൂടി. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പി.ടി സെവനെ മയക്കുവെടിവെച്ച് പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.