K P Dandapani: മുൻ അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണി അന്തരിച്ചു
KP Dandapani Passes away: ഹൈക്കോടതി ജഡ്ജായി അദ്ദേഹത്തിന് നിയമനം ലഭിച്ചെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെച്ചു
കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണി (79) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിൻറെ കാലത്താണ് 2011 മുതൽ 2016 വരെ അദ്ദേഹം അഡ്വക്കേറ്റ് ജനറലായിരുന്നത്. 1968 മെയ് 17-നാണ് അദ്ദേഹം അഡ്വക്കേറ്റായി എൻറോൾ ചെയ്യുന്നത്. മുതിർന്ന അഭിഭാഷകൻ എ ഈശ്വരയ്യരുടെ കീഴിലായിരുന്നു പ്രാക്ടീസ്.
പിന്നീട് 1972 മുതൽ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു. സിവിൽ, ക്രിമിനൽ, കമ്പനി നിയമങ്ങൾ, ഭരണഘടന നിയമങ്ങൾ എന്നീ വിഭാഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വക്കീൽ കൂടിയാണ് കെപി ദണ്ഡപാണി. നിരവധി കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ട്.
1996-ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ പദവി വേണ്ടെന്നു വെച്ചു. പവർ ഗ്രിഡ് കോർപ്പറേഷൻ, ലീലാ ഗ്രൂപ്പ്, എൻഐടി കോഴിക്കോട്, കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി തുടങ്ങി നിരവധി സർക്കാർ,കേന്ദ്ര സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറായും, സ്റ്റാൻറിങ്ങ് കൗണ്‍സിലായും ദണ്ഡപാണി ഹാജരായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...