മുന്‍ DGP ലോക്നാഥ് ബെഹ്റ ഇനി കൊച്ചി മെട്രോയുടെ അമരത്തേയ്ക്ക്
മുന്‍ DGP ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം
തിരുവനന്തപുരം: മുന്‍ DGP ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം
കേന്ദ്ര പോലീസ് സേനയിലും കേരള പോലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ (Loknath Behera) 2021 ജൂണ്‍ 30 നാണ് വിരമിച്ചത്.
രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്.
Also Read: Loknath Behera : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ബുധനാഴ്ച സർവീസിൽ നിന്ന് വിരമിക്കും
സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...