തഹസിൽദാർ പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലെന്നും പകരം കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട്  പദവിയിലേക്ക് മാറ്റിതരണമെന്നും റവന്യൂ വകുപ്പിന് അപേക്ഷ നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വതന്ത്രവും ​ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും മഞ്ജുഷ അപേക്ഷയിൽ പറയുന്നു. നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുഷ. 


Read Also: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വരുന്ന 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല!


നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലായിരുന്ന മഞ്ജുഷ അടുത്തമാസം ജോലിയിൽ തിരികെ  പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്. മഞ്ജുഷയുടെ അപേക്ഷയില്‍ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. സര്‍വീസ് സംഘടനകള്‍ക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നില്‍ക്കമെന്ന അഭിപ്രായമാണുള്ളത്.


കേസിൽ കഴിഞ്ഞ ദിവസം പിപി ദിവ്യക്ക് ജാമ്യം ലഭിച്ചിരുന്നു. കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു മഞ്ജുഷ ഇന്നലെ പറഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.