തിരുവനന്തപുരം: കോണ്‍ഗ്രസില്‍ (Congress) നിന്ന് രാജിവെച്ച സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് സിപിഎമ്മിലേക്ക്. കെപിസിസി എക്സിക്യൂട്ടിവ് അംഗവും യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാനുമായിരുന്നു (Chairman) സോളമന്‍ അലക്‌സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിഷേധിക്കപ്പെടുക്കപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി (KPCC general scretary) സ്ഥാനമെങ്കിലും ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുനസംഘടന നടന്നാല്‍ നിര്‍വാഹക സമിതിയില്‍ പോലും അംഗത്വം ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവയ്ക്കുന്നതെന്നും സോളമന്‍ അലക്‌സ് പ്രതികരിച്ചു.


ALSO READ: Amarinder Singh: കോൺ​ഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; നിലപാട് വ്യക്തമാക്കി അമരീന്ദർ സിം​ഗ്


യുഡിഎഫിന് കാര്‍ഷിക ഗ്രാമ വികസനബാങ്ക് ഭരണം നഷ്ടമാകുമെന്നും സോളമന്‍ അലക്‌സ് പറഞ്ഞു. 10 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് സോളമന്‍ അലക്സിന്റെ രാജിയോടെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാകും. ഈ സാഹചര്യത്തില്‍ സോളമൻ അലക്സിന്റെ പിന്തുണയോടെ ബാങ്ക് ഭരണം പിടിക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.


അതേസമയം, പാര്‍ട്ടി വിടുന്നത് ജനപിന്തുണയില്ലാത്തവരാണെന്നായിരുന്നു സോളമന്‍ അലക്സിന്റെ രാജിയില്‍ കെപിസിസി പ്രസിഡന്റ് (KPCC President) കെ സുധാകരന്റെ പ്രതികരണം. ആരും അവര്‍ക്ക് പിന്നാലെ പോകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. നാല് പേര്‍ പാര്‍ട്ടി വിട്ടപ്പോള്‍ 400 പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.