പത്തനംതിട്ട: റിട്ടയർമെന്‍റിന് ശേഷവും സമയത്തെ സൃഷ്ടിപരമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട കടമ്പനാട് സ്വദേശി അലക്സ് ജീ ചാക്കോ. 150 കിലോ ശേഷിയുള്ള കാർഗോ ലിഫ്റ്റ് സ്വയം നിർമ്മിച്ചാണ് 74 കാരനായ ഈ റിട്ടയേഡ് കെ എസ് ഈ ബി എഞ്ചിനീയർ സമൂഹത്തിനാകെ മാതൃകയായത്.
 
ഉപയോഗശൂന്യമായ ഫർണ്ണിച്ചറുകളും ഗൃഹോപകരണങ്ങളും വീടിന്റെ മുകൾ നിലയിലെത്തിക്കാനാണ് ഒരു ലിഫ്റ്റ് നിർമ്മിക്കുക എന്ന ആശയം ആദ്യം  അലക്സ് ജീ ചാക്കോയുടെ മനസിലുദിച്ചത്. വൈദ്യുതി മോട്ടറും സൈക്കിളിന്റെ ചെയിൻ, റിം, പെഡൽ തുടങ്ങിയവയും ഉപയോഗിച്ച് അഞ്ച് വർഷം മുൻപ് 120 കിലോ ശേഷിയുള്ള കാർഗോ ലിഫ്റ്റ് നിർമ്മിച്ചു. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: പ്രതിസന്ധിയിൽ നിന്ന് പുതിയ കണ്ടുപിടിത്തം; ചാണകത്തിന് പകരക്കാരൻ, പേറ്റന്‍റ് നേടി യുവകര്‍ഷകൻ


എന്നാൽ അടുത്ത കാലത്ത് അൽപ്പം കൂടി ശേഷിയുള്ളതും ആധുനിക രീതിയിലുള്ളതുമായ ഒരു ലിഫ്റ്റ് നിർമ്മിക്കാൻ പദ്ധതിയിട്ടു. 150 കിലോ ഭാരം 40 സെക്കന്റ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്ന ആധുനീക രീതിയിലുള്ള കാർഗോ ലിഫ്റ്റിന്റെ നിർമ്മാണം അടുത്ത കാലത്തായി പൂർത്തിയായി.  


അപ്പോഴാണ് വൈദ്യുതിയുടെ അമിത ഉപഭോഗത്തെപ്പറ്റിയുള്ള ചിന്ത ഉണ്ടായത്. ഉടൻ തന്നെ എ സി മോട്ടോർ മാറ്റി 750 വാട്സിന്റെ ഡി സി മോട്ടോർ സ്ഥാപിക്കുകയും 150 വാട്സ്ന്റെ രണ്ട് സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. വെൽഡിംഗ് ജോലികൾ ഒഴികെ മറ്റെല്ലാ ജോലികളും അലക്സ് ജീ ചാക്കോ സ്വയം ചെയ്യുകയായിരുന്നു. 

Read Also: 68ാം വയസിൽ പ്ലസ് ടൂ പാസായി: ഇനി ബിരുദം; വിജയകുമാരി വിജയത്തിനുള്ള തയ്യാറെടുപ്പിലാണ്


ഭാരം മുകളിലേക്കും താഴേക്കും കൊണ്ടുപോകാനുള്ള കാർഗോ കാർ, അനുയോജ്യമായ കൗണ്ടർ വെയിറ്റ്, കപ്പി, വടം, റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന നിയന്ത്രണോപാധി എന്നിവയാണ് ലിഫ്റ്റിന്റെ മറ്റ് പ്രഥാന ഭാഗങ്ങൾ. പ്രത്യേക ബ്രേക്കിംഗ് സംവിധാനമൊരുക്കി ലിഫ്റ്റിന്റെ ഭാര വാഹക ശേഷി ഉയർത്താനും സാധിക്കും. സൗരോർജ്ജം ലഭിക്കാതെ വന്നാൽ വൈദ്യുതിയിലും ലിഫ്റ്റ് പ്രവർത്തിക്കും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.