K Babu Enforcement Case: കെ. ബാബു എംഎൽഎയുടെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി സ്വത്തുകള്‍ കണ്ടുകെട്ടിയത്. 2007 ജൂലൈ മുതല്‍ 2016 മേയ് വരെയുള്ള കാലയളവില്‍ അനധികൃതമായി മന്ത്രി കെബാബു സ്വത്ത് സമ്പാദിച്ചെന്നാണ് കണക്ക്
കൊച്ചി: മുൻ മന്ത്രിയും നിലവിലെ തൃപ്പൂണിത്തുറ എംഎൽഎയുമായ കെബാബുവിൻറെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. കേസിൽ ബാബുവിനെ നേരിട്ട് വിളിച്ച് വരുത്തി ഇഡി മൊഴിയെടുത്തിരുന്നു. കേസിൽ വിജിലൻസും നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. നിലവിൽ എംഎൽഎ ആയ കെ.ബാബുവിന് 25.82 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് വിജിലൻസ് നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി സ്വത്തുകള്‍ കണ്ടുകെട്ടിയത്. 2007 ജൂലൈ മുതല്‍ 2016 മേയ് വരെയുള്ള കാലയളവില്‍ അനധികൃതമായി മന്ത്രി കെബാബു സ്വത്ത് സമ്പാദിച്ചെന്നാണ് കണക്ക്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായിരുന്നു കെ.ബാബു. 150 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണക്ക്. ഇത് വഴി 49.45 ശതമാനത്തോളം സ്വത്ത് വകകൾ ഉണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജനുവരിയില്‍ ജാമ്യം നൽകിയിരുന്നു.
ബാർ ലൈസൻസുമായി ബന്ധപ്പെട്ട തിരിമറികൾ, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനമെടുക്കൽ. സുഹൃത്തുക്കൾ, ബിനാമികൾ എന്നിവരുടെ പേരിലുള്ള ബാറുകള്‍ക്ക് സമീപം മദ്യവില്‍പ്പന ശാലകള്‍ പൂട്ടിച്ചു തുടങ്ങിയ നിരവധി ആരോപണങ്ങൾ കെബാബുവിനെതിരെ ഉയർന്നിരുന്നു. സംസ്ഥാനത്തെ ബാർ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തിരം കോടിക്കണക്കിനു രൂപ ഓരോ വര്‍ഷവും പിരിച്ചു തുടങ്ങിയ ആരോപണങ്ങളും നിലവിൽ കെബാബു എംഎൽഎയ്ക്കെതിരെയുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.