കൊച്ചി: മുൻമന്ത്രി ഡോ. എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2013ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഡോ. എംഎ കുട്ടപ്പൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച 10 മണി മുതൽ 12 മണി വരെ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും പിന്നീട് കലൂരിലെ വസതിയിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയും എംഎൽഎയായി വിജയിച്ചിട്ടുണ്ട്.


ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു എംഎ കുട്ടപ്പൻ. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെപിസിസി നിർവാഹ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1980ന് വണ്ടൂരിൽ നിന്ന് ജയിച്ചു. 1987ന് ചേലക്കരയിൽ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്നാണ് ജയിച്ചത്. 2013 ൽ കുര്യനാട് വെച്ച്  എംഎ ജോൺ അനുസ്മരണ പരിപാടിക്കിടെയാണ് പക്ഷാഘാതമുണ്ടായത്. അന്നുമുതൽ ചികിത്സയിലായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.