കോഴിക്കോട്:  മുതിർന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ (KK Ramachandran Master) അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എകെ ആന്റണിയുടെ മന്ത്രിസഭയിലും തുടർന്ന് വന്ന ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ 1995 മെയ് 03 മുതൽ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്ന അദ്ദേഹം (KK Ramachandran Master) ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായായും പ്രവർത്തിച്ചു.  ശേഷം 2006 ജനുവരി 14ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 


Also Read: പക്ഷിപ്പനി: പ്രത്യേക കേന്ദ്ര സംഘം കേരളത്തിലെത്തും


1991 മുതൽ തുടർച്ചയായി മൂന്ന് തവണ കൽപറ്റ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കെ കെ രാമചന്ദ്രൻ (KK Ramachandran Master) പരസ്യമായി രംഗത്തെത്തിയിരുന്നു.  അന്ന് അദ്ദേഹം ടൈറ്റാനിയം അഴിമതി ഉൾപ്പെടെയുള്ളവ അന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ അദ്ദേഹം ഉന്നയിച്ചിരുന്നു.  ഇത് വിവാദമായതിനെ തുടർന്നാണ് പാർട്ടിയിൽ നിന്നും പുറത്തായത്. പിന്നീട് അദ്ദേഹം തിരിച്ചെത്തിയെങ്കിലും പാർട്ടി ചുമതലകൾ നൽകിയില്ല.  


സംസ്കാരം ഇന്ന് തന്നെ നടക്കും. കോഴിക്കോട് കക്കോടിയിലെ വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.