Former Miss Kerala Car Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം മദ്യലഹരിയുള്ള മത്സരയോട്ടത്തിന് പിന്നാലെ
സംശായസ്പദമായി കാറിനെ പിന്തുടർന്നതായി കണ്ടെത്തിയ ഔടി കാറിന്റെ (Audi Car) ഡ്രൈവർ ഷൈജുവാണ് പൊലീസിന് മൊഴി നൽകിയത്.
Kochi : കൊച്ചിയിൽ മുൻ മിസ് കേരള ആൻസി കബീറും (Ansi Kabeer) റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ച സംഭവത്തിൽ മറ്റൊരു വെളിപ്പെടുത്തലും കൂടി. സംഭവം നടന്നത് മദ്യലഹരിയിലുള്ള മത്സരയോട്ടത്തിന് പിന്നാലെയെന്ന് മൊഴി. സംശായസ്പദമായി കാറിനെ പിന്തുടർന്നതായി കണ്ടെത്തിയ ഔടി കാറിന്റെ (Audi Car) ഡ്രൈവർ ഷൈജുവാണ് പൊലീസിന് മൊഴി നൽകിയത്.
ഹോട്ടലിൽ നിന്ന് ഇറങ്ങയിപ്പോൾ തമാശക്കാണ് മത്സരയോട്ടം നടത്തിയത്. തങ്ങളുടെ കാറിനെ അബ്ദുൽ റഹ്മാൻ രണ്ട് തവണ ഓവർടേക്ക് ചെയ്തു, താൻ ഒരു തവണ അവരുടെ കാർ മറികടന്നുയെന്ന് ഷൈജു പൊലീസിനെ അറിയിച്ചു.
എന്നാൽ ഇടപ്പള്ളി കഴിഞ്ഞപ്പോൾ അപകടത്തിൽ പെട്ട കാർ കണ്ടില്ല. തിരികെയെത്തിപ്പോഴാണ് കാർ അപകടത്തിൽ പെട്ട് കടക്കുന്നത് കണ്ടതെന്നും ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു എന്ന് ഷൈജു പൊലീസിന് മൊഴി നൽകി.
അതേസമയം സംഭവത്തിൽ ഷൈജുവിനെതിരെ കേസെടുക്കാൻ സാധിക്കില്ലയെന്ന് പൊലീസ് അറിയിച്ചു. അപകടം സംഭവിക്കാൻ കാരണം അബ്ദുൾ റഹ്മാന്റെ കാർ മാത്രമാണെന്നും ഷൈജുവിനെതിരെ അമിത വേഗത്തിന് മാത്രമെ കേസെടുക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഔടി കാറിൽ ഷൈജുവിനോടൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഡിജെ പാർട്ടി നടത്തിയ ഹോട്ടലിന്റെ ഉടമയെ ചോദ്യം ചെയ്യും. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്‍റെ ഉടമയെയാണ് പോലീസ് ചോദ്യം ചെയ്യുക. നമ്പർ 18 ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറും അഞ്ജന ഷാജിയും ആഷിഖും അപകടത്തിൽപ്പെട്ടത്.
ALSO READ : Kochi accident | മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമയെ ചോദ്യം ചെയ്യും
ആൻസി കബീറും അഞ്ജന ഷാജിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആഷിഖ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നത്.
നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടമുണ്ടായത്. മരണത്തിന് മുൻപുള്ള അവസാന സമയത്ത് ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു.
ALSO READ : Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു
ഇത് എന്തിനുവേണ്ടിയാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഡിജെ പാർട്ടിയിലേയും ഹോട്ടലിന്റെ ഇടനാഴിയിലേയും ദൃശ്യങ്ങളാണ് നീക്കം ചെയ്തത്. അപകടം നടന്നതിന്‍റെ തൊട്ടടുടത്തദിവസം ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. മാനേജ്മെന്‍റ് പറഞ്ഞിട്ടാണ് ടെക്നീഷ്യന്‍റെ സഹായത്തോടെ ഹാർഡ് ഡിസ്കുകൾ നീക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...